ലൈഫിന് വിദേശ സഹായം: മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമെന്ന് അനിൽ അക്കര

Saturday 04 March 2023 12:00 AM IST

തൃശൂർ: ലൈഫ് മിഷനിലെ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്ന ആരോപണവുമായി മുൻ വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര.ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ്, മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി.മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവിട്ടാണ് അനിൽ വാർത്താസമ്മേളനത്തിൽ ഈ ആരോപണം ഉന്നയിച്ചത്.

ഫ്‌ളാറ്റ് നിർമ്മാണത്തിൽ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ച മുഖ്യമന്ത്രി ഈ കേസിൽ പ്രതി സ്ഥാനത്താണ്..ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. 2019 ജൂലായ് 11ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ്മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, യു.എ.ഇ റെഡ്ക്രസന്റ് ജനറൽ സെക്രട്ടറി, യു.എ.ഇ കോൺസൽ ജനറൽ, റെഡ്ക്രസന്റിലെ രണ്ട് പ്രതിനിധികൾ, എം.എ.യൂസഫലി എന്നിവർ പങ്കെടുത്തതായാണ് രേഖകൾ. റെഡ് ക്രസന്റ് പ്രതിനിധികൾ ഭവന സമുച്ചയം നിർമ്മിച്ചുനൽകുമെന്നും, അതിനുള്ള ധാരണാപത്രം ലൈഫ് മിഷനും യു.എ.ഇ റെഡ് ക്രസന്റുമായും ഉണ്ടാക്കണമെന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.. വടക്കാഞ്ചേരിയിലെ 2.18 ഏക്കറിൽ റെഡ്ക്രസന്റ് നേരിട്ട് ഭവനസമുച്ചയം നിർമ്മിച്ച് സർക്കാരിന് കൈമാറുമെന്നുള്ളത് ഈ യോഗത്തിലെ തീരുമാനമാണ്.

വിദേശ സംഭാവനകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സർക്കാർ നേരിട്ടു നിർമാണം നടത്തുന്നതിൽ വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനമില്ല. എന്നാൽ, അതിലെ പണം കൈവശപ്പെടുത്തുന്നതും, ദുരുപയോഗം ചെയ്യുന്നതും ലംഘനമാണെന്ന് അനിൽ അക്കര പറഞ്ഞു.

സു​പ്രീം​ ​കോ​ട​തി​യിൽ രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കും

ലൈ​ഫ് ​മി​ഷ​ൻ​ ​ഫ്‌​ളാ​റ്റ് ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​രേ​ഖ​ക​ൾ​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​നി​ല​വി​ലു​ള്ള​ ​കേ​സി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്ന് ​അ​നി​ൽ​ ​അ​ക്ക​ര​ ​പ​റ​ഞ്ഞു. മ​റ്റ് ​അ​ന്വേ​ഷ​ണ​ ​എ​ജ​ൻ​സി​ക​ൾ​ക്ക് ​ഇ​ത് ​കൈ​മാ​റി​ല്ല.​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​ശി​വ​ശ​ങ്ക​റി​നെ​ ​ചോ​ദ്യം​ ​ചെ​യ്താ​ൽ​ ​ഇ​ത്ത​രം​ ​രേ​ഖ​ക​ൾ​ ​ല​ഭി​ക്കും.​ ​ഈ​ ​എ​ജ​ൻ​സി​ക​ളെ​ ​വി​ശ്വാ​സ​മി​ല്ല.​ ​വി​ജി​ല​ൻ​സ് ​കേ​സി​ൽ​ ​ക​ക്ഷി​ ​ചേ​രു​മെ​ന്നും​ ​അ​നി​ൽ​ ​അ​ക്ക​ര​ ​പ​റ​ഞ്ഞു.

ധാ​ർ​മ്മി​ക​ത​യു​ണ്ടെ​ങ്കി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണം​:​ ​കെ.​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ലൈ​ഫ് ​മി​ഷ​ൻ​ ​ഫ്ളാ​റ്റ് ​നി​ർ​മ്മാ​ണ​ത്തി​ന് ​വി​ദേ​ശ​ ​സ​ഹാ​യം​ ​കൈ​പ്പ​റ്റാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​മു​ഖ്യ​മ​ന്ത്രി​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​യോ​ഗ​ത്തി​ലാ​ണെ​ന്ന​ത് ​ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​അ​ദ്ദേ​ഹം​ ​അ​റി​യാ​തെ​ ​ഒ​രു​ ​ക​രാ​റും​ ​ഒ​പ്പി​ടി​ല്ലെ​ന്ന് ​ബി.​ജെ.​പി​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​താ​ണ്.​ ​ലൈ​ഫ് ​മി​ഷ​ൻ​ ​ത​ട്ടി​പ്പി​ലെ​ ​എ​ല്ലാ​ ​രേ​ഖ​ക​ളും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​വി​ജി​ല​ൻ​സ് ​സി.​ബി.​ഐ​യെ​ ​ഏ​ൽ​പ്പി​ക്ക​ണം.​ ​വി​ദേ​ശ​ ​സം​ഭാ​വ​ന​ ​നി​യ​ന്ത്ര​ണ​ച​ട്ടം​ ​മു​ഖ്യ​മ​ന്ത്രി​ ​ലം​ഘി​ച്ചി​രി​ക്കു​ന്നു.​ ​എ​ഫ്.​സി.​ആ​ർ.​എ​ ​നി​യ​മ​ലം​ഘ​നം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​റി​വോ​ടെ​യാ​ണെ​ന്ന് ​വ്യ​ക്ത​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ധാ​ർ​മ്മി​ക​ത​യു​ണ്ടെ​ങ്കി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​രാ​ജി​വ​ച്ച് ​അ​ന്വേ​ഷ​ണം​ ​നേ​രി​ട​ണ​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.