മലയാളം വി.സി: തീരുമാനം ഇന്ന്

Saturday 04 March 2023 12:00 AM IST

തിരുവനന്തപുരം: മലയാളം സർവകലാശാല വി.സിയുടെ ചുമതല കൈമാറുന്നതിൽ ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും. കാലാവധി കഴിഞ്ഞ അനിൽ വള്ളത്തോളിന് പകരം ചുമതല നൽകാൻ 3 മുതിർന്ന പ്രൊഫസർമാരുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്. കാലിക്കറ്റ്, കേരള, സംസ്കൃത സർവകലാശാലകളിലെ ഓരോ സീനിയർ പ്രൊഫസർമാരാണ് പാനലിലുള്ളത്. യു.ജി.സി ചട്ടപ്രകാരം 10 വർഷം പ്രൊഫസറായി പരിചയമുള്ളവരാണിവർ. ഇതിലൊരാൾക്ക് വി.സിയുടെ ചുമതല നൽകാനുള്ള ഫയൽ ഗവർണറുടെ പരിഗണനയിലാണ്.

Advertisement
Advertisement