മോപ് അപ് അലോട്ട്മെന്റ്
Saturday 04 March 2023 12:53 AM IST
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി, സംസ്ഥാന മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയവർക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കും. ഇതിനുള്ള മോപ് അപ് അലോട്ട്മെന്റ് 8, 9 തീയതികളിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് കാമ്പസിലെ സി.ഒ.കെ ഓഡിറ്റോറിയത്തിൽ നടക്കും. വെബ്സൈറ്റ്- www.dme.kerala.gov.in.