ബ്രിഡ്ജ് കോഴ്സ് അദ്ധ്യാപക പരിശീലനം

Saturday 04 March 2023 12:58 AM IST

തിരുവനന്തപുരം: അട്ടപ്പാടിയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അട്ടപ്പാടിയിലെത്തി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അട്ടപ്പാടി ബ്രിഡ്ജ് കോഴ്സ് അദ്ധ്യാപകർക്കുള്ള ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 35 സ്‌കൂളുകളാണ് അട്ടപ്പാടിയിലുള്ളത്. കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി ഊരുകളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് വിദ്യാർത്ഥികൾക്ക് ട്യൂഷൻ മാതൃകയിൽ ക്ലാസുകൾ നടത്തുന്നതാണ് ബ്രിഡ്ജ് കോഴ്സ്. പാഠഭാഗങ്ങൾ ഗോത്രഭാഷയിലും പറഞ്ഞുകൊടുക്കാനാവുമെന്നതാണ് മേന്മ.

അട്ടപ്പാടിയിലെ 'സമ്പൂർണ സാക്ഷരത, സമ്പൂർണ തുല്യത" പദ്ധതി നടപ്പിലാക്കുന്നതിനും ബ്രിഡ്ജ് കോഴ്സുകളിലൂടെ പിന്തുണ നൽകുന്നുണ്ട്. നിലവിൽ 94 ഊരുകളിൽ നടക്കുന്ന ബ്രിഡ്ജ് കോഴ്സുകളിലൂടെ 1212 വിദ്യാർത്ഥികൾക്ക് ഗുണം ലഭിക്കുന്നത് വലിയ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement