ചോദ്യം ഉന്നയിക്കാതെ കോൺ. എം.എൽ.എമാർ
Saturday 04 March 2023 12:01 AM IST
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കാതെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ വിട്ടുനിന്നു. ഇതേവിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയതിനെ തുടർന്നായിരുന്നു ഇത്. സണ്ണി ജോസഫ്, സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ് എന്നിവരാണ് വിട്ടുനിന്നത്. ചോദ്യം ഉന്നയിക്കാനായി സ്പീക്കർ ഇവരെ വിളിച്ചെങ്കിലും സീറ്റിലുണ്ടായിരുന്നില്ല. വ്യാഴാഴ്‌ച ചോദ്യോത്തര വേളയിൽ പരിഗണിച്ച കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിഷയം അടിയന്തരപ്രമേയമായി വന്നപ്പോൾ അനുമതി നൽകാതെ തള്ളിയിരുന്നു. ഈ സാഹചര്യം മനസിലാക്കിയായിരുന്നു കോൺഗ്രസ് നീക്കം.