അപേക്ഷ ക്ഷണിച്ചു
Saturday 04 March 2023 12:10 AM IST
തിരുവനന്തപുരം: തൃശൂർ രാമവർമ്മപുരത്തെ മാതൃകാ വിമെൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റർ, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, മാനേജർ, കുക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.