കേരളത്തിലെ വിതരണശൃംഖല ശക്തമാക്കാൻ വാക്കറൂ

Saturday 04 March 2023 2:11 AM IST

കോഴിക്കോട്: പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ പുതിയ കളക്ഷനുകൾ അതിവേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി കേരളത്തിലെ വിതരണശൃംഖല കൂടുതൽ ശക്തമാക്കുന്നു. പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിതരണശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ഡിസ്ട്രിബ്യൂഷൻ മാനേജ്മന്റ് സിസ്റ്റം നടപ്പാക്കാനാണ് വാക്കറൂ കൂടുതൽ ശ്രദ്ധിക്കുന്നത്.

കമ്പനിയുടെയും ഡീലറുടെയും സ്റ്റോക്ക് മാനേജ്മെന്റ്, ഓർഡർ പ്രോസസിംഗ്, വിതരണം എന്നിവ കമ്പ്യൂട്ടർവത്കരിക്കുകയും വിതരണശൃംഖല കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് വാക്കറൂ ഇന്റർനാഷണലിന്റെ കോഴിക്കോട് ഡീലറായ സുരഭി മാർക്കറ്റിംഗിന്റെ പുതിയ ബ്രാഞ്ച് കലരാന്തിരിയിൽ ഉദ്ഘാടനം ചെയ്ത് വാക്കറൂ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ വി.നൗഷാദ് പറഞ്ഞു. ഡയറക്ടർ അബ്ദുൽസലാം, സുരഭി മാർക്കറ്റിംഗ് പ്രൊപ്രൈറ്റർ ഫൈസൽ എന്നിവർ സംബന്ധിച്ചു.