പത്ര ഏജന്റുമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം
വളാഞ്ചേരി: വർദ്ധിച്ചു വരുന്ന പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും നടുവിൽ പ്രയാസപ്പെടുന്ന പത്ര ഏജന്റുമാർക്ക് ക്ഷേമനിധിഏർപ്പെടുത്തണമെന്ന് ന്യൂസ് പേപ്പർ ഏജെന്റ്സ് അസോസിയേഷൻ (എൻ.പി.എ.എ ) വളാഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വളാഞ്ചേരി ആയിഷ റസിഡൻസിയിൽ വെച്ച് ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ജലീൽ രാമപുരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജബ്ബാർ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം അസീസ് വിളംബരം കോട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. മാദ്ധ്യമപ്രവർത്തകനായ സുരേഷ് എടയൂർ, പ്രസ് ക്ലബ് വളാഞ്ചേരി ഏരിയ പ്രസിഡന്റ് നൂറുൽ ആബിദ് നാലകത്ത്, മീഡിയ ക്ലബ് പ്രസിഡന്റ് മുഹ്സിൻ വടക്കുംപുറം, മുഹമ്മദലി വലിയകുന്ന്, ലുക്മാൻ പൂക്കാട്ടിരി, ഷെയ്ഖ് ഹസ്സൻ കാവുമ്പുറം, പരമേശ്വരൻ എടയൂർ എന്നിവർ സംസാരിച്ചു. മാപ്പിളപ്പാട്ട് രചയിതാവ് ഗഫൂർ മാവണ്ടിയൂരിനെ ആദരിച്ചു. ഭാരവാഹികൾ :മധു വെങ്ങാട് (പ്രസിഡന്റ്), ബഷീർ മൂർക്കനാട്, നാഫി വളാഞ്ചേരി (വൈസ് പ്രസിഡന്റ്), രിഫായി കരേക്കാട് (സെക്രട്ടറി), ഷെയ്ഖ് ഹസ്സൻ കാവുംപുറം, ലുഖ്മാൻ പൂക്കാട്ടിരി (ജോയിന്റ് സെക്രട്ടറി), ഗഫൂർ മാവണ്ടിയൂർ ( ട്രഷറർ).