മോഷ്ടാവ് പിടിയിൽ

Saturday 04 March 2023 12:21 AM IST

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ഈരാറ്റുപേട്ട നടക്കൽ മുടക്കപ്പറമ്പിൽ ഈരാറ്റുപേട്ട ഫൈസൽ മരട് പൊലീസിന്റെ പിടിയിൽ. ചമ്പക്കര മാർക്കറ്റിന് സമീപം വണ്ടിപ്പേട്ട റോഡിലെ വീട്ടിൽ പകൽ കവർച്ച നടത്തിയശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. പകൽ ആളില്ലാത്ത വീടുകൾ നോക്കി കവർച്ച ചെയ്യുന്നതാണ് പ്രതിയുടെ രീതി. 2022 ആഗസ്റ്റ് 16ന്ചമ്പക്കര മാർക്കറ്റിന് സമീപം വണ്ടിപ്പേട്ട റോഡിലെ വീടിന്റെ വാതിൽ തകർത്ത് കയറി ഏകദേശം 3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നശേഷം ആറു മാസത്തോളമായി കർണാടകയിലും കേരളത്തിലുമായി ഒളിവിൽ കഴിയുകയായിരുന്നു.

Advertisement
Advertisement