കേരള സർവകലാശാല പരീക്ഷാ രജിസ്ട്രേഷൻ

Saturday 04 March 2023 12:23 AM IST

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിലിൽ ആരംഭിക്കുന്ന ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്/ സി.ആർ സി.ബി.സി.എസ്.എസ് ബി.എ/ ബി.എസ്സി/ ബി.കോം/ ബി.സി.എ/ ബി.ബി.എ/ ബി.പി.എ/ ബി.എം.എസ്/ ബി.എസ്.ഡബ്ല്യു/ ബി.വോക് (മേഴ്സി ചാൻസ് 2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 8 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം.

മാർച്ച് 9ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ റെഗുലർ (2020 സ്‌കീം- 2021 അഡ്മിഷൻ) സപ്ലിമെന്ററി (2020 സ്‌കീം- 2020 അഡ്മിഷൻ, 2018 സ്‌കീം- 2019 അഡ്മിഷൻ), മേഴ്സി ചാൻസ് (2009 സ്‌കീം- 2010 മുതൽ 2013 അഡ്മിഷൻ, 2014 സ്‌കീം- 2014 മുതൽ 2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മാർച്ച് 20ന് ആരംഭിക്കുന്ന ആദ്യ വർഷ ബി.എഫ്.എ (ഇന്റഗ്രേ​റ്റഡ്) മാർച്ച് 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ മാർച്ച് 2023 പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് (ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 20 മുതൽ ആരംഭിക്കും.

സെന്റർ ഫോർ അഡൽ​റ്റ് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്​റ്റൻഷൻ പെരിങ്ങമ്മല, ഇക്ബാൽ കോളേജിൽ നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് (6 മാസം), സർട്ടിഫിക്ക​റ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (4 മാസം), സർട്ടിഫിക്ക​റ്റ് ഇൻ യോഗ ആൻഡ് മെഡി​റ്റേഷൻ (3 മാസം) കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഫോൺ: 9846671765,6282382887,9946098049ണ