സി.പി.എം ജാഥയിൽ ഇ.പി. ഇന്ന് പങ്കെടുക്കും

Friday 03 March 2023 11:31 PM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് പങ്കെടുക്കും. ഇന്ന് പര്യടനം നടക്കുന്ന തൃശൂരിലാണ് അദ്ദേഹം ജാഥയുടെ ഭാഗമാവുക. ഇതിനായി ഇന്നു രാവിലെ ശബരി എക്സ് പ്രസിൽ തിരുവനന്തപുരത്ത് നിന്ന് തിരിക്കും. വൈകിട്ട് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജൻ ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ വിമർശനം ഉയർന്നതായി സൂചനയുണ്ട്. സെക്രട്ടേറിയറ്റിലെ ചർച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് ജയരാജന്റെ മനം മാറ്റമെന്നാണ് അറിയുന്നത്.

അതേസമയം ​ത​നി​ക്കെ​തി​രെ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തു​ന്ന​ത് ​ആ​രാ​ണെ​ന്ന​റി​യാ​മെ​ന്നും​ ​അ​ത് ​പ​റ​യേ​ണ്ട​ ​സ​മ​യ​ത്ത് ​പ​റ​യു​മെ​ന്നും​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ഇന്നലെ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.

സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ന​യി​ക്കു​ന്ന​ ​പ്ര​തി​രോ​ധ​ ​ജാ​ഥ​യി​ൽ​ ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ഞാ​ൻ​ ​ജാ​ഥ​യി​ൽ​ ​അം​ഗ​മ​ല്ല.​ ​എ​ന്തു​കൊ​ണ്ട് ​പ​ങ്കെ​ടു​ത്തി​ല്ല​ ​എ​ന്ന​ ​ചോ​ദ്യം​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​പ്ര​സ​ക്ത​മ​ല്ല. പ്ര​തി​രോ​ധ​ ​ജാ​ഥ​യു​ടെ​ ​ഭാ​ഗ​മാ​ണ് ​പാ​ർ​ട്ടി​യി​ലെ​ ​എ​ല്ലാ​വ​രും.​ ​അ​പ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​ജാ​ഥ​യി​ൽ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​പ​ങ്കെ​ടു​ത്തേ​ ​മ​തി​യാ​വൂ.​ ​കേ​ര​ളം​ ​മു​ഴു​വ​ൻ​ ​എ​നി​ക്ക് ​ഒ​രു​പോ​ലെ​യാ​ണ്.​ ​അ​തു​കൊ​ണ്ട് ​ഏ​ത് ​ജി​ല്ല​യി​ലും​ ​ജാ​ഥ​യി​ൽ​ ​പ​ങ്കെ​ടു​ക്കാം. എ​ന്നെ​ ​ടാ​ർ​ഗ​റ്റ് ​ചെ​യ്യു​ന്ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ണ്ട്.​ ​അ​തി​നാ​യി​ ​ചി​ല​ർ​ ​ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​അ​വ​ർ​ക്ക് ​ചി​ല​ർ​ ​ഉ​പ​ദേ​ശ​ങ്ങ​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​കൊ​ടു​ക്കു​ന്നു.​ ​അ​തി​ന​നു​സ​രി​ച്ച് ​വാ​ർ​ത്ത​ ​മെ​ന​ഞ്ഞെ​ടു​ക്കു​ന്നു.​ ​നി​ങ്ങ​ൾ​ ​മെ​ന​ഞ്ഞെ​ടു​ത്താ​ലും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചാ​ലും​ ​എ​നി​ക്കൊ​രു​ ​പ്ര​ശ്ന​വു​മി​ല്ല. വൈ​ദേ​കം​ ​റി​സോ​ർ​ട്ടി​ൽ​ ​ഒ​രു​ ​ഇ​ൻ​കം​ടാ​ക്സു​കാ​രും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​ഇ​ൻ​കം​ ​ഉ​ണ്ടെ​ങ്കി​ല​ല്ലേ​ ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ള്ളൂ.​ ​റി​സോ​ർ​ട്ടി​ൽ​ ​ന​ട​ന്ന​ത് ​ടി.​ഡി.​എ​സ് ​അ​ട​യ്ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രി​ശോ​ധ​ന​യാ​ണ്.​ ​ഞാ​ൻ​ ​റി​സോ​ർ​ട്ടി​ന്റെ​ ​ആ​രു​മ​ല്ല​-​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

 ജ​യ​രാ​ജ​നെ അ​നു​ന​യി​പ്പി​ക്കാൻ ഇ​ൻ​ഡി​ഗോ

​ഇ​ട​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ ​ക​മ്പ​നി.​ ​ഫോ​ണി​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​ബ​ന്ധ​പ്പെ​ട്ട് ​ത​ങ്ങ​ളോ​ടു​ള്ള​ ​നി​സ​ഹ​ക​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​ക​മ്പ​നി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​മാ​ന​ ​ക​മ്പ​നി​യി​ലെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ന്നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച​താ​യി​ ​ജ​യ​രാ​ജ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​രേ​ഖാ​മൂ​ലം​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​ ​ഇ​ക്കാ​ര്യം​ ​പ​രി​ഗ​ണി​ക്കാ​മെ​ന്ന് ​അ​റി​യി​ച്ചെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​ശ​ദ​മാ​ക്കി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ൺ​ 13​ ​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള​ ​വി​മാ​ന​ ​യാ​ത്ര​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധി​ച്ച​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​ത​ള്ളി​ ​മാ​റ്റാ​ൻ​ ​ശ്ര​മി​ച്ച​ ​സം​ഭ​വ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​ൻ​ഡി​ഗോ​ ​ക​മ്പ​നി​ ​ജ​യ​രാ​ജ​ന് ​ര​ണ്ടാ​ഴ്ച​ത്തെ​യും​ ,​ര​ണ്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​മൂ​ന്ന് ​ആ​ഴ്ച​ത്തെ​യുംയാ​ത്രാ​ ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​വി​ല​ക്കി​നെ​തി​രെ​ ​അ​പ്പീ​ൽ​ ​പോ​കി​ല്ലെ​ന്ന് ​അ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​ജ​യ​രാ​ജ​ൻ​ ,​ഇ​നി​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​യാ​ത്ര​ ​ചെ​യ്യി​ല്ലെ​ന്നും​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.