താലൂക്ക് സെമിനാർ

Friday 03 March 2023 11:39 PM IST

പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള താലൂക്ക് സെമിനാർ ഇന്ന് കണ്ണങ്കരയിലുള്ള ജില്ലാ പെൻഷൻ ഭവനിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ ഉദ്ഘാടനം ചെയ്യും. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ പ്രബന്ധം അവതരിപ്പിക്കും. വിവിധ വായന മത്സരങ്ങളിലെ താലൂക്ക്തല വിജയികൾക്കുള്ള കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സി.കമ്മിറ്റി അംഗം പ്രൊഫ.റ്റി.കെ.ജി നായർവിതരണം ചെയ്യുമെന്ന് സെക്രട്ടറി എം.എൻ.സോമരാജൻ അറിയിച്ചു.