ലൈസൻസ് : അപേക്ഷകൾ നൽകണം

Friday 03 March 2023 11:39 PM IST

കൊടുമൺ: കൊടുമൺ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാരി, വ്യവസായികളും സേവനദാതാക്കളും 2023-24 സാമ്പത്തിക വർഷത്തേക്കുള്ള FTE & OS ലൈസൻസ് അപേക്ഷകൾ 2023 മാർച്ച് 31നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 2022-2023 ഒന്നും രണ്ടും അർദ്ധവർഷത്തിലെ തൊഴിൽ നികുതി, സ്ഥാപന നികുതി, കെട്ടിട നികുതി, വാടകകൾ, ഫീസുകൾ എന്നിവ 2023 മാർച്ച് 31ന് മുമ്പായി ഒടുക്കുവരുത്തി നിയമനടപടികളിൽ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.