അപേക്ഷ ക്ഷണിച്ചു

Friday 03 March 2023 11:42 PM IST

പത്തനംതിട്ട: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും ചേർന്ന് ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ ഇന്ത്യ@2047 എന്ന പേരിൽ യുവസംവാദം സംഘടിപ്പിക്കും. അംഗീകാരമുള്ള ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബുകൾ, യൂത്ത് ക്ലബുകൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ, സർക്കാരിതര സംഘടനകൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയ സംഘടനകൾക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷിക്കാം. ഫോൺ : 7558892580, 0468 2962580.