പ്രതിഷേധിച്ചു

Friday 03 March 2023 11:43 PM IST

പത്തനംതിട്ട: പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എം പത്തനംതിട്ട നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലഫോൺ ഭവനു മുന്നിൽ നടത്തിയ ധർണ പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി .സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അഡ്വ അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അനിൽകുമാർ, ആർ. സാബു , രാഹുൽ സുരേഷ്, കെ. ടി. മോഹനൻ, പ്രസാദ് അജിത് പി.ആർ എന്നിവർ പ്രസംഗിച്ചു.