സ്വാഗതസംഘം ഓഫീസ്

Friday 03 March 2023 11:44 PM IST

ആറന്മുള :ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മേയ്​ 10 മുതൽ 17 വരെ നടക്കുന്ന മൂന്നാമത് അഖില ഭാരതീയ പഞ്ചപാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ സ്വാഗത സംഘം ഓഫീസ് തിരുവിതാംകുർ ദേവസ്വം ബോർഡ്​ പ്രസിഡന്റ്​ അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. സത്ര സമിതി ചെയർമാൻ അഡ്വ. ബി. രാധാകൃഷ്ണ മേനോന്റെ അദ്ധ്യക്ഷതയിൽ മാലേത്ത് സരളാദേവി , സി. പി. മോഹന ചന്ദ്രൻ, കെ. ബി.സുധീർ, പി. അജികുമാർ, വി. സുരേഷ് കുമാർ, അനില സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.