ധർണ നടത്തി

Friday 03 March 2023 11:47 PM IST

പത്തനംതിട്ട: വാട്ടർ അതോറിറ്റിയിലെ പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പെൻഷൻകാരുടെ ഐക്യവേദി വാട്ടർ അതോറിറ്റി പത്തനംതിട്ട ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. എൻജിനിയേഴ് സ് അസോസിയേഷൻ ഭാരവാഹി പി.എൻ.സ്വാമിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. കേശവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി .മന്മഥൻ നായർ, പി.ജി. മോഹനൻ പിള്ള, എം.എസ്. രവീന്ദ്രൻ നായർ, വി.എസ് രാമൻ, ചെല്ലപ്പൻ, ബാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.