ആവള ടി മാനവ സാഹിത്യ പുരസ്കാരം സമ്മാനിച്ചു

Saturday 04 March 2023 12:54 AM IST
ആവള ടി മാനവ സാഹിത്യപുരസ്കാരം ടി.കെ.ശങ്കരനാരായണന് ഷീജ ശശി സമ്മാനിക്കുന്നു.

പേരാമ്പ്ര: ആവള മാനവ കലാവേദി 42ാം വാർഷികാഘോഷം ബി.നാരായണൻ നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാർത്ഥം മാനവ കലാവേദി ഏർപ്പെടുത്തിയ ആവള ടി മാനവ സാഹിത്യ പുരസ്കാരം ടി.കെ.ശങ്കരനാരായണനും യുവ സാഹിത്യ പുരസ്കാരം മിഥുൻ കൃഷ്ണയ്ക്കും. തെയ്യം കലാകാരൻ സി.കെ.ആണ്ടിപ്പണിക്കരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മാനവ ഫോക്‌ലോർ അവാർഡ് ജനാർദ്ധനൻ പുതുശ്ശേരിക്കും ഷീജ ശരി സമ്മാനിച്ചു. കലാവേദിയുടെ മുതിർന്ന അംഗം കെ. കണാരക്കുറുപ്പിനെ എം കുഞ്ഞമ്മദ് ആദരിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ കലാമണ്ഡലം മീര ബി. സി.കെ.കരുണാകരൻ, സി.കെ.ശിവദാസൻ എന്നിവരെയും ആദരിച്ചു. പി.എം കുഞ്ഞിക്കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ : കെ.എം. അനിൽ മുഖ്യപ്രഭാഷണം നടത്തി. ബൈജു ആവള , വിജയൻ ആവള, വിജയൻ.വി.കെ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement