ജോയിന്റ് കൗൺസിൽ കുന്നത്തൂർ മേഖല സമ്മേളനം
Saturday 04 March 2023 12:10 AM IST
കുന്നത്തൂർ: ജോയിന്റ് കൗൺസിൽ കുന്നത്തൂർ മേഖല സമ്മേളനം ശാസ്താംകോട്ട ജമ്നി ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ്.സുഗതകുമാരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആർ.രഞ്ജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥന കമ്മിറ്റി അംഗങ്ങളായ വി.ശശിധരൻ പിള്ള, എ.ഗ്രേഷ്യസ്,ജില്ലാ പ്രസിഡന്റ് മനോജ് കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് ജി.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. മേഖല പ്രസിഡന്റായി ആർ.രഞ്ജുവിനെയും സെക്രട്ടറിയായി കെ.മനോജിനെയും ട്രഷററായി ആർ.രാഗേഷിനെയും സമ്മേളനം തിരഞ്ഞെടുത്തു.റവന്യൂ ടവറിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും കുന്നത്തൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന പ്രധാന ആശുപത്രികളെ മെഡിസെപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.