യുവതിക്ക് മാനഹാനി വരുത്തിയ കേസിൽ അറസ്റ്റ്
Saturday 04 March 2023 1:00 AM IST
കൊല്ലം: യുവതിക്ക് മാനഹാനി വരുത്തിയ കേസിലെ പ്രതി ചവറ നഹാസ് മൻസിലിൽ നവാസിനെ(56) ചവറ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്ഥിരമായി മദ്യപിച്ച് യുവതി ജോലി നോക്കിയിരുന്ന കടയിൽ വന്ന് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. മദ്യപിച്ച് വരരുതെന്ന് യുവതി വിലക്കിയതിന്റെ വിരോധത്തിൽ പ്രതി പരസ്യമായി യുവതിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മാനഹാനി വരുത്തുന്ന രീതിയിൽ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്, എ.എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ മനീഷ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.