തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഉടൻ വിതരണം ചെയ്യണം

Saturday 04 March 2023 1:27 AM IST

കൊട്ടാരക്കര: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ കഴിഞ്ഞ ആറുമാസമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകാതെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും എത്രയും വേഗം കുടിശ്ശിക വേതനം വിതരണം ചെയ്യണമെന്നും തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് റീജിയണൽ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

കൊട്ടാരക്കര നഗരസഭ അധികൃത‌ർ തൊഴിലുറപ്പ് തൊഴിലാളികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് കാട്ടുന്നതെന്ന് നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി ആരോപിച്ചു. അടിയന്തരമായി വേതനം വിതരണം ചെയ്തില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡറും യൂണിയൻ പ്രസിഡന്റിമായ വി.ഫിലിപ്പ് അദ്ധ്യക്ഷനായി. കൗൺസിലർമാരായ കണ്ണാട്ട് രവി, ജോളി പി വർഗീസ്, തോമസ് മാത്യു ഷുജ ജസ്സിം, പവിജ പത്മൻ, ജയ്സി ജോൺ, സൂസമ്മ എന്നിവർ സംസാരിച്ചു.

Advertisement
Advertisement