വി​ദ്യാർത്ഥി​നി​യെ പീഡി​പ്പി​ച്ച സി.പി.ഐ നേതാവ് അറസ്റ്റി​ൽ

Saturday 04 March 2023 1:36 AM IST

ചേർത്തല: വി​ദ്യാർത്ഥിനി​​യെ രണ്ടാം ക്ളാസ് മുതൽ ലൈംഗി​ക പീഡനത്തി​ന് ഇരയാക്കി​യ സി​.പി​.ഐ നേതാവ് അറസ്റ്റി​ൽ. ചേർത്തല തെക്ക് മണ്ഡലം കമ്മി​റ്റിയംഗം ചേർത്തല തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കുറുപ്പൻകുളങ്ങര വി.വി.ഗ്രാം കോളനിയിൽ സി.വി.സതീശനെയാണ് (51) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു.

അർത്തുങ്കൽ സ്‌​റ്റേഷൻ ഇൻസ്പെക്ടർ പി.ജി. മധുവിന്റെവും എസ്.ഐ സജീവ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ നിന്നു ഇയാളെ അറസ്​റ്റ് ചെയ്തത്. നി​ലവി​ൽ 9ൽ പഠി​ക്കുന്ന കുട്ടി​ സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയ കാര്യങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഗൗരവമായ അതിക്രമങ്ങൾ പുറത്തുവന്നത്. സി.പി.ഐ കുറുപ്പംകുളങ്ങര ലോക്കൽ കമ്മി​റ്റി മുൻ സെക്രട്ടറിയായിരുന്ന സി.വി.സതീശൻ ഇപ്പോൾ ചേർത്തല തെക്ക് മണ്ഡലം കമ്മി​റ്റിയംഗമാണ്. അറസ്​റ്റിനെ തുടർന്നു കൂടിയ അടിയന്തിര മണ്ഡലം കമ്മി​റ്റിയോഗം ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി.