വാഴ്സിറ്റി സീനിയേഴ്‌സ് പുരസ്‌കാരം ഡോ. പുനലൂർ സോമരാജന്

Saturday 04 March 2023 1:42 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച അദ്ധ്യാപക- അനദ്ധ്യാപക വിഭാഗം ജീവനക്കാരുടെ കൂട്ടായ്മയായ വാഴ്സിറ്റി സീനിയേഴ്‌സിന്റെ പ്രത്യേക പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജന്. ലക്ഷം രൂപയും സ്മരണികയുമടങ്ങുന്നതാണ് പുരസ്‌കാരം. 11ന് രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്‌കാരം നൽകുമെന്ന് ജനറൽ സെക്രട്ടറി എ.അബ്ദുൾ കലാം അറിയിച്ചു.