കെ.എസ്.ആർ.ടി.സിയിൽ ആറ് ജീവനക്കാർക്ക് സസ്പെൻഷൻ

Saturday 04 March 2023 1:44 AM IST

കുറ്റകരമായ ഡ്രൈവിംഗ്

 മദ്യപിച്ച് ഹാജരാകൽ

തിരുവനന്തപുരം: അപകടകരമാം വിധം ബസ് ഓടിച്ച് രണ്ടു കോളേജ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനു ഉൾപ്പെടെ ആറുപേരെ കെ.എസ്.ആർ.ടി.സി സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 28ന് നെട്ടയത്തറയിലായിരുന്നു അപകടം.

ഉദ്യോഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ പരിശീലന ക്ലാസിൽ മദ്യപിച്ചു ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റ്യനും സസ്പെൻഷനിലായി.

പാറശ്ശാല ഡിപ്പോയിലെ ജീവനക്കാരൻ ഐ.ആർ. ഷാനുവിന് സസ്പെൻഷൻ 200 ഗ്രാം പിച്ചള ആണികൾ കടത്താൻ ശ്രമിച്ചതിനാണ്. മോഷണക്കുറ്റത്തിന് പാറശ്ശാല പൊലീസിൽ പരാതിയും നൽകി. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എറണാകുളം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ എ.എസ്. ബിജുകുമാർ,​ നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപയിൽ തിരിമറിക്ക് ശ്രമിച്ച ജനറൽ ഇൻസ്‌പെക്ടർ ടി.ഐ. സതീഷ്‌കുമാർ എന്നിവരാണ് നടപടിക്ക് വിധേയരായ മറ്റ് രണ്ടു പേർ.