റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ. സംസ്ഥാന സമ്മേളനം

Saturday 04 March 2023 2:31 AM IST

കൊല്ലം: കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊല്ലത്ത് നടക്കും. ഇന്ന് വൈകിട്ട് 3.30ന് പതാക ഉയർത്തലും സ്വാഗതസംഘം കമ്മിറ്റിയും ചേരും.

നാളെ രാവിലെ 10ന് സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷനാകും. മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും. പി.എസ്.സുപാൽ എം.എൽ.എ മുതിർന്ന റേഷൻ വ്യാപാരികളെ ആദരിക്കും. എം.നൗഷാദ് എം.എൽ.എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ഉച്ചയ്ക്ക് 2ന് ചേരുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇ- പോസ് മെഷീൻ ഉപയോഗിച്ച് റേഷൻ വിതരണം ആരംഭിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞിട്ടും വേതന പരിഷ്കാരത്തിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് സ്വാഗതസംഘം ചെയ‌ർമാൻ കെ.ബി.ബിജു പത്രസമ്മേളനത്തിൽ പറഞ്ഞു.

ജനറൽ കൺവീനർ നെട്ടയം രാമചന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ.പ്രമോദ്, ബുല്ലമിൻ, കൊല്ലങ്കാവിൽ ജയശീലൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.