വനിതാ ക്രിക്കറ്ര് കാർണിവൽ ഇന്നു മുതൽ

Saturday 04 March 2023 4:09 AM IST

മുംബയ്: ഐ.പി.എൽ മാതൃകയിലുള്ള പ്രഥമ വനിതാ പ്രിമിയൽ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ക്യാപ്ടൻ ഹർമ്മൻ പ്രീത് സിംഗ് നയിക്കുന്ന മുംബയ് ഇന്ത്യൻസ് ഓസീസിന്റെ ബെത്ത് മൂണിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജയ്ന്റ്സിനെ നേരിടും. രാത്രി 7.30 മുതൽ മുംബയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിന് മുൻപ് നടക്കുന്ന വർണാഭമായ ഉദ്ഘാടനച്ചടങ്ങിൽ ബോളിവുഡ് താരങ്ങളായ കൃതി സനോൻ,കിയാര അദ്വാനി ഗായകരായ ശങ്കർ മഹാദേവൻ,എ.പി ധില്ലൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖ‌ർ നിറഞ്ഞാടും. മുംബയ് ഇന്ത്യൻസ്, ഗുജറാത്ത് ജയ്ന്റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ,ഡൽഹി ക്യാപിറ്റൽസ്, യു.പി വാരിയേഴ്സ് എന്നീ ടീമുകളാണ് ഏറ്രുമുട്ടുന്നത്. ഇന്ത്യൻ താരം സ്മൃതി മന്ഥനയാണ് ബാംഗ്ലൂരിന്റെ ക്യാപ്ടൻ, ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയയുടെ ക്യാപ്ടൻ മെഗ് ലാന്നിംഗും യു.പി വാരിയേഴ്സിനെ ഓസീസ് വിക്കറ്ര് കീപ്പർ അലിസ ഹീലിയും നയിക്കും. 26നാണ് ഫൈനൽ.

ലൈവ് : സ്പോർട്സ് 18 നെറ്ര്‌വർക്ക്, ജിയോ സിനിമ.