സംരംഭക ശില്പശാല
Sunday 05 March 2023 12:58 AM IST
കൊച്ചി: കാർഷിക ബിരുദധാരികൾ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നത് ഈ മേഖലയുടെ പുരോഗതിയെ ബാധിക്കുന്നതായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) വി.സി ഡോ. എം. റോസലിന്റ് ജോർജ് പറഞ്ഞു. സംരംഭങ്ങൾ വിജയിക്കാൻ കൂടുതൽ പ്രൊഫഷണലുകൾ കടന്നുവരണമെന്നും ഇതുസംബന്ധിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രാർ ഡോ.ദിനേഷ് കൈപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ.ജിജോ ഇട്ടൂപ്പ്, ഡോ.എം.കെ.സജീവൻ, ഡോ.ജെസ് മരിയ വിൽസൺ എന്നിവർ പ്രസംഗിച്ചു. ശില്പശാലയിൽ നൂറോളം കാർഷിക ബിരുദധാരികൾ പങ്കെടുത്തു. സന്തോഷ് ബേബി, ടി.എച്ച്. അരുൺദാസ്, കൃഷ്ണമണി ഷാജി, പി. നമിത എന്നിവർ ക്ലാസെടുത്തു.