'എസ്.എഫ്.ഐ മാർച്ച് നാണക്കേട്'

Sunday 05 March 2023 12:48 AM IST

കൊച്ചി: വാർത്തകളോട് വിയോജിപ്പും എതിർപ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു മാദ്ധ്യമ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും അക്രമം നടത്തുന്നതും കേരളത്തിൽ ആദ്യ സംഭവമാണെന്നും ഇത് കേരളത്തിനാകെ നാണക്കേടാണെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ലഹരി മാഫിയയ്ക്ക് വേണ്ടി ഭരണത്തിന്റെ തണലിൽ എസ്. എഫ്.ഐ നടത്തിയ ഗുണ്ടാ ആക്രമണമാണിതെന്നും മാദ്ധ്യമ ഓഫീസിനുള്ളിൽ അതിക്രമം കാണിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഏഷ്യാനെറ്റ് ന്യൂസ് സന്ദർശിച്ച് ജീവനക്കാർക്ക് ഐക്യദാർഡ്യം അറിയിച്ചു.