ചെറു ധാന്യ കൃഷിക്ക് തുടക്കം
Sunday 05 March 2023 12:34 AM IST
കൊച്ചി: ആത്മവിശ്വാസത്തോടെ പ്രതികരിക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന ബോദ്ധ്യം ഓരോ പെൺകുഞ്ഞുങ്ങളിലും വളർത്തിയെടുക്കണമെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപത സഹൃദയയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പിന്നണിഗായിക സി. റിൻസി അൽഫോൻസ് അദ്ധ്യക്ഷയായി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.ഐ ആനി ശിവ വനിതാദിന സന്ദേശം നൽകി. ചെറുധാന്യകൃഷി ആരംഭിക്കുന്ന 50 വനിത കർഷകർക്കുള്ള വിത്തുകളും മികച്ച പ്രവർത്തനം കാഴ്ചവച്ച സംഘങ്ങൾക്കുള്ള അവാർഡുകളും ഉമ തോമസ് വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, പാപ്പച്ചൻ തെക്കേക്കര, സുനിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.