സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

Sunday 05 March 2023 12:38 AM IST

കൊച്ചി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ സി.കെ. ജലീൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറി സി.മണി, കെ.എച്ച്.ആർ.എഫ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.എം. ഹാരിസ്, ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഫെഡറേഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ എസ്. സുൽഫിക്കർ അലി, സമിതി ജില്ലാ ട്രഷറർ ടി.എം. അബ്ദുൽ വാഹിദ്, എറണാകുളം ഏരിയാ പ്രസിഡന്റ് എം.കെ. സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. സന്തോഷ്, ജില്ലാ ജോയിൻ സെക്രട്ടറി കെ.കെ. ആസാദ്, സോജൻ ആന്റണി എന്നിവർ സംസാരിച്ചു.