പൊതുപരീക്ഷാ ഒരുക്കങ്ങളായി ,​ എസ്.എസ്.എൽ.സി ഫലം മേയ് രണ്ടാം വാരത്തോടെ

Sunday 05 March 2023 12:00 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 9ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ 29ന് അവസാനിക്കും. 2,960 പരീക്ഷാ സെന്ററുകളിലായി 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്.

ഗൾഫ് മേഖലയിൽ എട്ട് സ്കൂളുകളിലായി 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്.

മൂല്യനിർണയം 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാഭവനിൽ ആരംഭിക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കും.

10മുതൽ 30വരെ നടക്കുന്ന ഹയർ സെക്കൻഡറി​ പരീക്ഷയ്ക്ക് 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,25,361പേർ പ്ളസ്‌വൺ​ പരീക്ഷയും 4,42,067പേർ പ്ളസ്‌ടു പരീക്ഷയും എഴുതും. ഏപ്രിൽ 3 മുതൽ മേയ് ആദ്യവാരം വരെ നടക്കുന്ന 80 മൂല്യനി​ർണയ ക്യാമ്പുകളിൽ 25,000 അദ്ധ്യാപകർ പങ്കെടുക്കും.

10 മുതൽ 30 വരെ നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി​ പരീക്ഷ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820ഉം രണ്ടാം വർഷത്തി​ൽ 30,740ഉം വി​ദ്യാർത്ഥി​കൾ എഴുതും.

എട്ട് മൂല്യനിർണയ കേന്ദ്രങ്ങളിലായി 3,500 അദ്ധ്യാപകർ ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും.

പത്ത്, ഹയർസെക്കൻഡറി​, വൊക്കേഷണൽ ഹയർസെക്കൻഡറി​ പരീക്ഷകളെല്ലാം രാവി​ലെ 9.30ന് ആരംഭി​ക്കും. ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 13ന് ആരംഭിച്ച് 30ന് അവസാനിക്കും.

 പരീക്ഷാഹാളിനു മുന്നിൽ വെള്ളം വയ്ക്കണം

ചൂട് കൂടുന്ന സാഹചര്യത്തിൽ പരീക്ഷാഹാളിനുമുന്നിൽ കുടിവെള്ളം വയ്ക്കണമെന്ന് സ്കൂളുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നിടവിട്ട ദിനങ്ങളിൽ പത്ത്, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടക്കുന്നതിനാലാണ് മറ്റു ക്ളാസുകളിലെ പരീക്ഷകൾ ഉച്ചയ്ക്കാക്കിയത്. ചൂടിൽ കുഞ്ഞുങ്ങളുടെ യാത്ര സംബന്ധിച്ച് ആശങ്കയുണ്ടെന്നും അടുത്തവർഷം മുതൽ പരീക്ഷാസമ്പ്രദായത്തിൽ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പ​രീ​ക്ഷ​പ്പേ​ടി​ ​അ​ക​റ്റാ​ൻ​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്

​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പർ തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദം​ ​ല​ഘൂ​ക​രി​ക്കാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്,​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​ആ​ൻ​ഡ് അ​ഡോ​ള​സെ​ന്റ് ​കൗ​ൺ​സ​ലിം​ഗ് ​സെ​ല്ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ ​ഹെ​ൽ​പ്പ് ​എ​ന്ന​ ​ടോ​ൾ​ഫ്രീ​ ​ടെ​ലി​ഫോ​ൺ​ ​സ​ഹാ​യ​കേ​ന്ദ്രം​ ​ആ​രം​ഭി​ച്ചു.​ ​പ​രീ​ക്ഷ​ ​അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​ ​എ​ല്ലാ​ ​പ്ര​വൃ​ത്തി​ ​ദി​ന​ങ്ങ​ളി​ലും​ ​രാ​വി​ലെ​ 7​ ​മു​ത​ൽ​ ​വൈ​കി​ട്ട് 7​ ​വ​രെ​ 18004252844​ ​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​കൗ​ൺ​സ​ലിം​ഗ് ​ല​ഭ്യ​മാ​കും.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ലും​ ​സൗ​ഹൃ​ദ​ ​കോ​ഓ​ർ​ഡി​നേ​റ്റ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൗ​ൺ​സ​ലിം​ഗ് ​ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്‌​കൂ​ൾ​ത​ല​ത്തി​ൽ​ ​എ​ല്ലാ​ ​പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് ​ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കും​ ഈ സേ​വ​നം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

​ ​വി.​എ​ച്ച്.​എ​സ്.​ഇ​ക്കാ​യി​ ​ഹൗ​ ​ആ​ർ​ ​യു പ​രീ​ക്ഷാ​ആ​ശ​ങ്ക​ ​അ​ക​റ്റു​ന്ന​തി​ന് ​വി.​എ​ച്ച്.​എ​സ്.​ഇ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ 8​ ​മു​ത​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഹെ​ൽ​പ്പ് ​ലൈ​നാ​ണ് ​ഹൗ​ ​ആ​ർ​ ​യു.​ ​പൊ​തു​പ​രീ​ക്ഷാ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വൈ​കി​ട്ട് 4.30​ ​മു​ത​ൽ​ 6.30​ ​വ​രെ​ ​പ്ര​ശ​സ്ത​ ​സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ​ ​ടെ​ലി​കൗ​ൺ​സ​ലിം​ഗ് ​ന​ട​ത്തും.​ ​ന​മ്പ​ർ​:​ 0471​-​ 2320323.​ ​പ​രീ​ക്ഷ​ ​സം​ബ​ന്ധി​ച്ച​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​പ്ര​വൃ​ത്തി​ ​ദി​ന​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 4​ ​വ​രെ​ ​വി​ളി​ക്കാം.

​ ​പ്ര​ത്യേ​ക​ ​പ​രി​പാ​ടി​യും പ​രീ​ക്ഷ​ക​ളെ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​നേ​രി​ടാ​ൻ​ ​കു​ട്ടി​ക​ൾ​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി,​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ,​ ​വി​ദ​ഗ്ദ്ധ​ർ,​ ​തു​ട​ങ്ങി​യ​വ​ർ​ ​ആ​ശ​യ​ ​വി​നി​മ​യം​ ​ന​ട​ത്തു​ന്ന​ ​പ്ര​ത്യേ​ക​ ​പ​രി​പാ​ടി​യും​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ആ​ലോ​ച​ന​യി​ലു​ണ്ട്.