ആനക്കൊമ്പ് കേസ്: അപേക്ഷ ഏപ്രിൽ 25ന് പരിഗണിക്കും
Sunday 05 March 2023 12:00 AM IST
കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ അപേക്ഷ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഏപ്രിൽ 25നു പരിഗണിക്കും. ഇതേയാവശ്യം ഉന്നയിച്ചു സർക്കാർ നേരത്തെ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അപേക്ഷ വീണ്ടും പരിഗണിക്കാൻ പെരുമ്പാവൂർ കോടതിക്ക് സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. അപേക്ഷയിൽ ആറു മാസത്തിനകം തീർപ്പുണ്ടാക്കാനാണ് ഹൈക്കോടതി നിർദ്ദേശം. എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ 2011 ഡിസംബർ 21 ന് ഇൻകംടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്.