കേരള സർവകലാശാല പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (മേഴ്സിചാൻസ്-2010,2011,2012 അഡ്മിഷൻ) ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി ,സെപ്തംബർ 2022 പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി (വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2013 അഡ്മിഷൻ മുൻപ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ (ത്രിവത്സര) അഞ്ചാം വർഷ (പഞ്ചവത്സര) എൽ എൽ.ബി (1998 അഡ്മിഷൻ മുൻപ്) ഓൾഡ് സ്കീം മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നും രണ്ടും മൂന്നും വർഷ ബി എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ 2001 സ്കീം (2010 അഡ്മിഷൻ മുതൽ 2012 അഡ്മിഷൻ) ആൻഡ് 2013 സ്കീം (2013 അഡ്മിഷൻ മുതൽ 2014 അഡ്മിഷൻ) ഡിഗ്രി മേഴ്സി ചാൻസ് വിദൂര വിദ്യാഭ്യാസ പരീക്ഷകൾ 20മുതൽ ആരംഭിക്കും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ 10മുതൽ നടത്തുന്ന 2018 സ്കീം ഏഴാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി (മാർച്ച് 2023) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.എ സോഷ്യോളജി (വിദൂര വിദ്യാഭ്യാസം) ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ വാചാപരീക്ഷ 6ന് കാര്യവട്ടം സ്കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ സെമിനാർ ഹാളിൽ രാവിലെ 10മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 9വരെയും 150രൂപ പിഴയോടെ 14വരെയും 400രൂപ പിഴയോടെ 16വരെയും അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.എ/ബി കോം/ബി.എസ്സികമ്പ്യൂട്ടർ സയൻസ്/ബി.എസ്സി മാത്തമാറ്റിക്സ്/ബി.ബി.എ /ബി.സി.എ കോഴ്സുകളുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷയ്ക്ക് 6മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴയില്ലാതെ 13വരെയും 150രൂപ പിഴയോടെ 16വരെയും 400രൂപ പിഴയോടെ 18വരെയും രജിസ്റ്റർ ചെയ്യാം.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 8,9,10 തീയതികളിൽ റീവാലുവേഷൻ (ഇജെ-പത്ത്) വിഭാഗത്തിലെത്തണം.
15ന് ആരംഭിക്കുന്ന അവസാന വർഷ ബി.ബി.എ. ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയ്ക്ക് അപേക്ഷിച്ചവരുടെ സെന്ററിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലേക്കുള്ള കരട് വോട്ടർ പട്ടികകൾ വെബ്സൈറ്റിൽ. തിരുത്തലുകൾ,ഒഴിവാക്കലുകൾ,കൂട്ടിച്ചേർക്കലുകൾ എന്നിവയ്ക്ക് 17ന് വൈകിട്ട് 5നകം അപേക്ഷിക്കണം.
പി.എസ്.സി നീന്തൽ പരീക്ഷ
തിരുവനന്തപുരം: ഫയർ ആന്റ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക് 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ് സ്വിമ്മിംഗ് പൂളിലും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് തൃശൂർ, വിയ്യൂർ, കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിലും നീന്തൽ പരീക്ഷ നടത്തും.
ഫയർ ആന്റ് റസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ (ട്രെയിനി) (കാറ്റഗറി നമ്പർ 139/2019, 359/2019 എൻ.സി.എ.എസ്.സി.സി.സി.) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 15,16,17 തീയതികളിൽ വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ് സ്വിമ്മിംഗ് പൂളിലും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് തൃശൂർ, വിയ്യൂർ, കേരള ഫയർ ആന്റ് റെസ്ക്യൂ സർവീസസ് അക്കാഡമിയിലും നീന്തൽ പരീക്ഷ നടത്തും.
അഭിമുഖം വി.എച്ച്.എസ്.ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ് (ജൂനിയർ) (പട്ടികജാതി/പട്ടികവർഗം, കാറ്റഗറി നമ്പർ 270/2021) തസ്തികയിലേക്ക് 17ന് പി.എസ്.സി ആസ്ഥാനത്ത് രാവിലെ 8ന് സർട്ടിഫിക്കറ്റ് പരിശോധനയും 9.30നും ഉച്ചയ്ക്ക് 12നും അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്ര് പരിശോധന ആരോഗ്യ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 462/2021) തസ്തികയിലേക്ക് 9, 10 തീയതികളിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 11/2021) തസ്തികയിലേക്ക് 14നും പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്ര് പരിശോധന നടത്തും.
വകുപ്പുതല പരീക്ഷ ലീഗൽ അസിസ്റ്റന്റുമാർക്കുള്ള വകുപ്പുതല പരീക്ഷ (സ്പെഷ്യൽ ടെസ്റ്റ് ജൂലായ് 2022) ഏപ്രിൽ 11, 12, 13 തീയതികളിൽ രാവിലെ 8.30 മുതൽ പി.എസ്.സി ആസ്ഥാനത്ത് ഒ.എം.ആർ പരീക്ഷ നടത്തും.
കേരള സ്കൂൾ എജ്യുക്കേഷൻ കോൺഗ്രസ് ഏപ്രിൽ 1 മുതൽ 3 വരെ
തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിലെ നൂതന പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യാൻ എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 1 മുതൽ 3 വരെ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭരണകർത്താക്കൾ, നയരൂപീകരണ വിദഗ്ദ്ധർ, അദ്ധ്യാപകർ, അദ്ധ്യാപക പരിശീലകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസതത്പരർ എന്നിവർ സംബന്ധിക്കും. കേരളത്തിന് പ്രയോജനപ്രദമാകുന്ന സ്കൂൾ വിദ്യാഭ്യാസ ഗവേഷണം പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സോഷ്യൽ ഓഡിറ്റിംഗ്
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സോഷ്യൽ ഓഡിറ്റിംഗ് നടപ്പാക്കുന്നു. ഓരോ ജില്ലയിൽ നിന്ന് 20സ്കൂൾ വീതമെടുത്ത് സംസ്ഥാനത്തെ 280സ്കൂളുകളിലായാണ് ഓഡിറ്റ് നടത്തിയത്. കിലയ്ക്കായിരുന്നു ചുമതല. ഇക്കഴിഞ്ഞ ജനുവരി 23മുതൽ ആരംഭിച്ച സോഷ്യൽ ഓഡിറ്റ് 12ജില്ലകളിൽ പൂർത്തിയാക്കി. ശേഷിക്കുന്ന ഇടങ്ങളിൽ മാർച്ച് പത്തോടെ ഓഡിറ്റ് പൂർത്തിയാക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്.