കലോത്സവം സംഘടിപ്പിച്ചു
Sunday 05 March 2023 12:02 AM IST
കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിഭിന്ന ശേഷി കലോത്സവം സംഘടിപ്പിച്ചു. കാവിലുംപാറ ബഡ്സ് സ്കൂളിൽ നടന്ന ചടങ്ങ് ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി ജോർജ്, ഒ.ടി നഫീസ, വി.കെ റീത്ത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, എം.പി കുഞ്ഞിരാമൻ, എൻ.കെ.ലീല, കെ.ഒ.ദിനേശൻ, കെ.കെ.ഷമീന, ഗീത രാജൻ, കെ.കൈരളി, വഹിദ അരീക്കൽ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്ജ്, ശിശു വികസന ഓഫീസർ അനിത,എന്നിവർ പ്രസംഗിച്ചു. സീതു തമ്പി ,രത്നാകരൻ എന്നിവർ ഗാനമാലപിച്ചു. തുടർന്ന് പുരസ്കാര വിതരണം നടത്തി.