രാഘവൻ പറയേണ്ടിയിരുന്നത് പാർട്ടിക്കുള്ളിൽ: കെ.സി
Sunday 05 March 2023 1:03 AM IST
ആലപ്പുഴ: എം.കെ. രാഘവൻ എം.പി അഭിപ്രായം പറയേണ്ടിയിരുന്നത് പാർട്ടിക്കുള്ളിലാണെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. പ്ളീനറി യോഗത്തിൽ പങ്കെടുത്തയാളാണ് രാഘവൻ. അവിടെ അഭിപ്രായം പറയണമായിരുന്നു. വിമർശനമുന്നയിക്കുന്നതിൽ തെറ്റില്ല. അത് ഉന്നയിക്കുന്നത് പാർട്ടിക്ക് പുറത്താകരുത്. പരസ്യപ്രതികരണം ഗുണം ചെയ്യില്ലെന്നും വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസിന്റെ രീതിയെന്നായിരുന്നു രാഘവന്റെ പരാമർശം.