വൈഷ്ണവം സാഹിത്യ പുരസ്‌കാരം സി. രാധാകൃഷ്ണന്
Saturday 04 March 2023 11:07 PM IST
തിരുവനന്തപുരം: പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ രണ്ടാമത്തെ വൈഷ്ണവം സാഹിത്യ പുരസ്‌കാരം സി. രാധാകൃഷ്ണന്. 1,11,111 രൂപയും,ശില്പവും,പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം കവിയുടെ ജന്മദിനമായ ജൂൺ 2ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ. ആർ. അജയ് കുമാർ അറിയിച്ചു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ,പ്രൊഫ. ടി. പി. ശങ്കരൻകുട്ടി നായർ,ട്രസ്റ്റ് പ്രസിഡന്റ് പ്രഭാ വർമ്മ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.