ആറ്റുകാൽ പൊങ്കാല: മൂന്ന് സ്‌പെഷ്യൽ ട്രെയിനുകൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് 7ന് മൂന്ന് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും മറ്റു ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ അനുവദിച്ചെന്നും റെയിൽവേ അറിയിച്ചു. മൂന്ന് അൺറിസർവ്ഡ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ ട്രെയിനുകൾക്ക് 6,7 തീയതികളിൽ അധികമായി സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും അനുവദിച്ചിട്ടുണ്ട്. ദിവസേനയുള്ള നാഗർകോവിൽ - കോട്ടയം അൺറിസർവ്ഡ് എക്സ്‌പ്രസ് (16366) 7ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് അരമണിക്കൂർ വൈകി 3.05ന് പുറപ്പെടും. 7ന് ഉച്ച തിരിഞ്ഞ് 2.40ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടേണ്ട അൺറിസർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ ഒരു മണിക്കൂർ വൈകി 3.40ന് പുറപ്പെടും.
സ്പെഷ്യൽ ട്രെയിനുകൾ
എറണാകുളം ജംഗ്ഷൻ - തിരുവനന്തപുരം
എറണാകുളം ജംഗ്ഷനിൽ നിന്ന് 7ന് പുലർച്ചെ 1.45ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തുന്നസ്‌പെഷ്യൽ ട്രെയിൻ നിറുത്തുന്ന സ്റ്റേഷനുകളും സമയവും: പിറവം റോഡ് (2.20), വൈക്കം (2.26), ഏറ്റുമാനൂർ (2.42), കോട്ടയം (2.55), ചങ്ങനാശ്ശേരി (3.13), തിരുവല്ല (3.24), ചെങ്ങന്നൂർ (3.35), മാവേലിക്കര (3.47), കായംകുളം (3.50, കരുനാഗപ്പള്ളി (4.13), കൊല്ലം (4.40), മയ്യനാട് (4.55), പരവൂർ (5.00), വർക്കല (5.11), കടയ്ക്കാവൂർ (5.22), ചിറയിൻകീഴ് (5.27), മുരുക്കുംപുഴ (5.35), കണിയാപുരം (5.39), കഴക്കൂട്ടം (5.45), കൊച്ചവേളി (5.53), പേട്ട (6.00).
തിരുവനന്തപുരം - എറണാകുളം ജംഗ്ഷൻ പൊങ്കാലയ്ക്ക് ശേഷം മടങ്ങുന്നവർക്കായി തിരുവനന്തപുരത്ത് നിന്ന് 7ന് ഉച്ചയ്ക്ക് 3.30ന് തിരിക്കുന്ന രണ്ടാമത്തെ ട്രെയിൻ രാത്രി 8.15ന് എറണാകുളം ജംഗ്ഷനിലെത്തും. ഇതേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
തിരുവനന്തപുരം - നാഗർകോവിൽ ട്രെയിൻ
7ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെട്ട് വൈകിട്ട് 4.30ന് നാഗർകോവിലിൽ എത്തും. നേമം, ബാലരാമപുരം, നെയ്യാറ്റിൻകര, അമരവിള, ധനുവച്ചപുരം, പാറശാല, കുഴിത്തുറ വെസ്റ്റ്, കുഴിത്തുറ, പള്ളിയാടി, എരണിയൽ സ്റ്റേഷനുകളിൽ നിറുത്തും.