വാളകം കെ.എസ്.ഇ.ബി ഓഫീസിൽ വിജിലൻസ് പരിശോധന
Sunday 05 March 2023 12:55 AM IST
അഞ്ചൽ: വാളകം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ വിജിലൻസ് തെളിവെടുപ്പ് നടത്തി.തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് അംഗങ്ങളാണെത്തിയത്. ഓഫീസിലെ ജീവനക്കാരുടെ ഡ്യൂട്ടിയിലും അറ്റന്റൻസ് രജിസ്റ്ററിലും പരാതി പുസ്തകത്തിലും മറ്റും ക്രമക്കേടുകൾ നടക്കുന്നതായി ഇടയം സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിന്മേലാണ് വിജിലൻസ് അന്വേഷണത്തിനെത്തിയത്. വിവരാവകാശ നിയമപ്രകാരം ഓഫീസിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടതിനെത്തുടർന്നാണ് വിജിലൻസിൽ പരാതിപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ പരാതിക്കാരനെ നേരിട്ട് കണ്ട് മൊഴിയെടുത്ത ശേഷമാണ് സംഘം സെക്ഷൻ ഓഫീസിലെത്തിയത്.