നഗര വികസനം ചർച്ച ചെയ്യാൻ നഗരസഭാ സെമിനാർ
പത്തനംതിട്ട : നഗര വികസനം ചർച്ച ചെയ്യാൻ പബ്ലിക് സെമിനാർ നടത്തി പത്തനംതിട്ട നഗരസഭ. പത്തനംതിട്ടയുടെ ഭാവി വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്താനായിരുന്നു സെമിനാർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കാൽനൂറ്റാണ്ടിനുള്ളിൽ പത്തനംതിട്ട നഗരം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ ചർച്ച നടന്നു. നഗരത്തിന്റെ സമഗ്രവികസനത്തിനായി ഗാന്ധി സ്‌ക്വയർ വികസിക്കണം, ജില്ലാ കേന്ദ്രമെന്ന നിലയിൽ ആയിരത്തിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ടൗൺ ഹാൾ നിർമിക്കണം, നഗരറോഡുകൾ വികസിപ്പിക്കണം, നഗരത്തിന്റെ പ്രധാന ഭാഗമായ കുമ്പഴ വഴി ശബരിപാത പുനലൂർ വരെ നീട്ടണം, പതിനേഴരക്കോടി അനുവദിച്ച കോടതി സമുച്ചയത്തിന്റെ നിർമാണം ഉടൻ തുടങ്ങി പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കണം തുടങ്ങിയ ആശയങ്ങളാണ് സെമിനാറിൽ പ്രധാനമായും മന്നോട്ടുവച്ചത്.ടൗൺ പ്ലാനർ ജി.അരുൺ, നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, വൈസ് ചെയർപേഴ്‌സൺ ആമിനാ ഹൈദരാലി, കെ.ജാസിംകുട്ടി, പി.കെ.അനീഷ്, എ. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.