മലയാളം സർവകലാശാല വി സി നിയമനം,​ സർക്കാർ പാനൽ തള്ളി ഗവർണർ,​ എം ജി വി സിക്ക് അധിക ചുമതല നൽകി

Sunday 05 March 2023 12:21 AM IST

തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലറുടെ ചുമതല എം.ജി വി.സി സാബു തോമസിന് നൽകി ഗവ‌ർണർ,​ മലയാളം സർവകലാശാലയിലെ താത്‌കാലിക വി.സി നിയമനത്തിന് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു. ഗവർണറും സർക്കാരും സ്വന്തം നിലയ്ക്ക് വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റിയുമായി മുന്നോട്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ്

പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വി.സിമാരിൽ ഒരാളാണ് സാബു തോമസ്. പുതിയ വി.സി നിയമനത്തിനായി സർക്കാ‌ർ പ്രതിനിധിയെ ആവശ്യപ്പെട്ട് രാജ്ഭവൻ ഒക്ടോബറിൽ കത്ത് നൽകിയിരുന്നു. എന്നാൽ മറുപടി നൽകാതെ നിയമനത്തിന് നീക്കം തുടങ്ങുകയാണ് സർക്കാർ ചെയ്തത്.

ജനുവരി 18 ന് ചാൻസലറുടെ നോമിനിയെ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവ‌ർണർ ഇതിനോട് പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും നോമിനിയെ ആ വശ്യപ്പെട്ടതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവർണർ കത്ത് നൽകിയിരുന്നു. അഞ്ചംഗ സെർച്ച് കമ്മിറ്റിക്ക് നിയമപ്രാബല്യമില്ലെന്ന് ഗവർണർ മറുപടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നടപടി.