ജനവാസമേഖലയിൽ ഭീതിയായി വീണ്ടും കാട്ടാനകൾ

Sunday 05 March 2023 12:26 AM IST

നി​ല​മ്പൂ​ർ​:​ ​നി​ല​മ്പൂ​രി​ലും​ ​സ​മീ​പ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ജ​ന​വാ​സ​ ​മേ​ഖ​ല​ക​ളി​ല്‍​ ​ആ​ശ​ങ്ക​യു​യ​ര്‍​ത്തി​ ​വീ​ണ്ടും​ ​കാ​ട്ടാ​ന​ക​ളെ​ത്തി.​ ​ ന​ടു​വ​ത്ത്,​ ​ കാ​ട്ടു​മു​ണ്ട,​ ​കാ​പ്പി​ല്‍​ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​ആ​ന​ക​ളെ​ത്തി​യ​ത്.​ ​വ​ന​പാ​ല​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​കാ​ട്ടാ​ന​ക​ളെ​ ​കാ​ട്ടി​ലേ​ക്ക് ​തു​ര​ത്തി. വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​യി​ലും​ ​ശ​നി​യാ​ഴ്ച​ ​പു​ല​ര്‍​ച്ചെ​യു​മാ​യാ​ണ് ​കാ​ട്ടാ​ന​ക​ള്‍​ ​ജ​ന​വാ​സ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത്.​ ​

രാ​ത്രി​ പത്ത്​ ​മ​ണി​യോ​ടെ​ ​വ​ട​പു​റം​ ​വ​ള്ളി​ക്കെ​ട്ടു​ ​ഭാ​ഗ​ത്ത് ​ആ​ന​യെ​ത്തി​യെ​ന്ന​ ​വി​വ​ര​ത്തെ​ ​തു​ട​ര്‍​ന്ന് ​വ​നം​ ​ദ്രു​ത​ക​ര്‍​മ്മ​സേ​ന​യും​ ​മ​റ്റു​ ​വ​ന​പാ​ല​ക​രും​ചേ​ര്‍​ന്ന് ​തെ​ര​ച്ചി​ല്‍​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​പു​ല​ര്‍​ച്ചെ​ 3.30​ ​ഓ​ടെ​ ​കാ​ട്ടു​മു​ണ്ട​യി​ലും​ ​പി​ന്നീ​ട് ​ന​ടു​വ​ത്ത് ​പ​ട​കാ​ളി​പ്പ​റ​മ്പ് ​ഭാ​ഗ​ത്തേ​ക്കും​ ​ആ​ന​ക​ള്‍​ ​ക​ട​ക്കു​ക​യാ​യി​രു​ന്നു.​ഇ​തി​നി​ടെ​ ​കാ​പ്പി​ല്‍​ ​ഭാ​ഗ​ത്തും​ ​ആ​ന​ക​ളെ​ത്തി.​ഇ​വ​യെ​ ​പി​ന്നീ​ട് ​വ​ന​പാ​ല​ക​ര്‍​ ​തി​രി​ച്ച് ​ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​ 8.30​ ​ഓ​ടെ​ ​വ​ട​പു​റം​ ​ക​നോ​ലി​ ​ഭാ​ഗ​ത്തെ​ത്തി​ച്ച് ​ചാ​ലി​യാ​ര്‍​ ​പു​ഴ​ ​ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.​ നി​ല​മ്പൂ​ര്‍​ ​നോ​ര്‍​ത്ത്,​സൗ​ത്ത് ​ഡി.​എ​ഫ്.​ഒ​ ​മാ​രു​ടെ​ ​നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം​ ​വി​വി​ധ​ ​റെ​യ്ഞ്ച് ​ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും​ ​ഡ​പ്യൂ​ട്ടി​ ​റെ​യ്ഞ്ച് ​ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​നൂ​റോ​ളം​ ​വ​ന​പാ​ല​ക​രാ​ണ് ​ദൗ​ത്യ​ത്തി​ല്‍​ ​പ​ങ്കാ​ളി​ക​ളാ​യ​ത്.വണ്ടൂർ:ഇടറോഡുകൾ വഴി ഓടി കുളക്കണ്ടം,​ പുല്ലോട് ,​ കാപ്പിൽ,​ നടുവത്ത് എന്നിവിടങ്ങളിലും കാട്ടാനയെത്തി. കാട്ടുമുണ്ട സ്വദേശി കുന്നുമ്മടക്കുംപാടം മുസ്തഫ ആനകളെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റു. ഇദ്ദേഹത്തെ നിലമ്പൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല .