ഗവ. ഓറിയന്റൽ എച്ച്.എസ്.എസ് റണ്ണറപ്പ്

Monday 06 March 2023 12:57 AM IST

അലനല്ലൂർ: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം. സമ്മാനത്തുകയായി സ്‌കൂളിന് ഏഴരലക്ഷം രൂപ ലഭിച്ചു. കൊല്ലം ഇരവിപുരം ജി.എൽ.പി സ്‌കൂളുമായാണ് ജി.ഒ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം പങ്കുവെച്ചത്.

തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ജി.ഒ.എച്ച്.എസ്.എസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പുരസ്‌കാരം ഏറ്റുവാങ്ങി. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.