കൺവെൻഷൻ നടത്തി
പെരുമാട്ടി: ചിറ്റൂർ ബ്ലോക്കിൽ വിവിധ പഞ്ചായത്തുകളിൽ ജലബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പെരുമാട്ടി പഞ്ചായത്ത്തല കൺവെൻഷൻ പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. നവ കേരളം കർമ്മ പദ്ധതി 2 റിസോഴ്സ് പേഴ്സൺ എസ്.വി.പ്രേംദാസ് ജലബഡ്ജറ്റ് സംബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങളും രീതിശാസ്ത്രവും അവതരിപ്പിച്ചു. നോഡൽ ഓഫീസർ രതീഷ് പ്രഫോമകൾ പരിചയപ്പെടുത്തി. ജൂനിയർ സൂപ്രണ്ട് ശിവരാജൻ സ്വാഗതം പറഞ്ഞു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ അജിമോൻ നന്ദി പറഞ്ഞു. 28 പേർ യോഗത്തിൽ പങ്കെടുത്തു.