വാർഷിക ജനറൽ ബോഡി യോഗം
പാലക്കാട്: മരുതറോഡ് പഞ്ചായത്ത് പാടശേഖര കമ്മിറ്റി ജനറൽ ബോഡിയോഗം കൃഷി ഓഫീസർ എം.സുഭാഷ് ഉദ്ഘാടനം ചെയ്തു. 2023 - 24 വർഷത്തിൽ പഞ്ചായത്തിലെ 9 പാടശേഖരത്തിൽപ്പെട്ട 800ൽപ്പരം കർഷകർക്ക് കാർഷിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് ടാർപായ വീതം 50 ശതമാനം സബ് സിഡയോട് കൂടി നല്കുന്നതിന് വേണ്ട പദ്ധതി പഞ്ചായത്തലേയ്ക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു. അതോടൊപ്പം ഓരോ സമിതികൾക്കും കാടാ കനാലുകൾ റിപ്പയർ ചെയ്ത് വൃത്തിയാക്കുന്നതിനും അഞ്ച് ലക്ഷം രൂപ വീതം ഇറിഗേഷൻ വകുപ്പിന് നല്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി കൃഷി ഓഫീസറെ ചുമതലപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു. വി.സച്ചിദാനന്ദൻ, വിജയൻ, ആർ.വിഷ്ണുദാസ്, സരിത, രഞ്ജിനി എന്നിവർ സംസാരിച്ചു.