ആരോഗ്യമേഖലയിൽ കുതിപ്പുണ്ടാക്കുന്ന പദ്ധതികൾ: കേന്ദ്ര മന്ത്രി

Sunday 05 March 2023 1:12 AM IST

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് ആരോഗ്യമേഖലയിൽ കുതിപ്പുണ്ടാക്കുന്ന പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ തുറക്കുന്ന ചടങ്ങിൽ ഓൺലൈനായി അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കിടയിൽ ഊർജ്ജസ്വലമായ സഹകരണമാണുള്ളത്. ഇതിന് മികച്ച ഉദാഹരണമാണ് സർജിക്കൽ ബ്ലോക്കിന്റെ പൂർത്തീകരണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിച്ചു. ആരോഗ്യ മേഖലയിൽ കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.