വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ വിതരണം ചെയ്തു

Sunday 05 March 2023 1:17 AM IST

തിരുവനന്തപുരം: സംസ്ഥാന വ്യവസായിക സുരക്ഷിതത്വ പുരസ്കാരങ്ങൾ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഫാക്ടറികളെ അഞ്ചായി തിരിച്ചാണ് അവാർഡ് നൽകിയത്. 500 തൊഴിലാളികളിൽ അധികമുള്ള വ്യവസായശാലകളിൽ രാസവസ്തുക്കൾ,പെട്രോളിയം,പെട്രോകെമിക്കൽ,റബർ,പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡലിന് അവാർഡ് ലഭിച്ചു. എൻജിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ്,ടെക്സ്റ്റൈൽസ് ആൻഡ് കയർ വിഭാഗത്തിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡും ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്സ് വിഭാഗത്തിൽ പുത്തൂർ സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസും മറ്റുള്ള വിഭാഗത്തിൽ മൂവാറ്റുപുഴ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈ.ലിമിറ്റഡിനും അവാർഡ് ലഭിച്ചു. മികച്ച സേഫ്ടി വർക്കർ അവാർഡ് ആലുവ എഫ്.എ.സി.ടി ഉദ്യോഗമണ്ഡലിലെ അഗസ്റ്റിൻ ബിജുവിനും മികച്ച സേഫ്ട് ഗസ്റ്റ് വർക്കർ എഫ്.എ.സി.ടി അമ്പലമേടിലെ മഹേന്ദ്രകുമാർ യാദവിനും എഫ്.എ.സി.ടി ഉദ്യോഗമണ്ഡലിലെ ജിതേന്ദ്ര കുമാർ സഹാനിക്കും ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി നിരവധി പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

സംസ്ഥാനത്തെ തൊഴിലാളികൾക്ക് തൊഴിൽശാലകളിലിരുന്നു മൊബൈലിലൂടെ തൊഴിൽജന്യ രോഗ ചികിത്സ നേടുന്നതിനുള്ള ടെലി മെഡിസിൻ പദ്ധതി ഇ-സഞ്ജീവനിയിൽ തൊഴിൽ ആരോഗ്യ (ഒക്യുപേഷണൽ ഹെൽത്ത്) ചികിത്സയുമായി ബന്ധപ്പെട്ട് ഒ.പി സേവനം മന്ത്രി ഉദ്ഘാടനം ചെയ്തു.വി.കെ പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു.