സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാരം
Sunday 05 March 2023 1:22 AM IST
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ 'രചന' സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമായി ഏർപ്പെടുത്തിയ 'സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കഥ, കവിതാ വിഭാഗങ്ങളിലായാണ് പുരസ്കാരം. സൃഷ്ടികൾ 'കൺവീനർ, രചന, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഓഫീസ്, സെക്രട്ടേറിയറ്റ് അനക്സിനു സമീപം, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, സ്റ്റാച്യൂ, തിരുവനന്തപുരം695001' എന്ന വിലാസത്തിൽ 25ന് മുമ്പ് ലഭിക്കക്കണം, വിവരങ്ങൾക്ക് 7012762162.