ഡൽഹി എയിംസ് രണ്ട് ആശുപത്രികൾ ഏറ്റെടുക്കുന്നു

Sunday 05 March 2023 1:26 AM IST

ന്യൂഡൽഹി: ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഡൽഹി സർക്കാരിന്റെ രണ്ട് ആശുപത്രികൾ ഏറ്റെടുക്കുന്നു. ഇന്ദിരാഗാന്ധി ആശുപത്രി,​ ഡൽഹി മുനിസിപ്പാലിറ്റി ആശുപത്രി എന്നിവയാണ് ഏറ്റെടുക്കുന്നത്. ഈ ആശുപത്രിയിലെ കിടക്കകളു​ടെ കുറവ് പരിഹരിക്കാനാണ് രണ്ട് സ്ഥാപനങ്ങ​ളെ എയിംസ് ഏറ്റെടുക്കുന്നത്. അടുത്ത മാസം മുതൽ ഏറ്റെടുക്കൽ പ്രാവർത്തികമാകും.

ആശുപത്രിയുടെ കണക്കുകൾ പ്രകാരം അടിയന്തര ചികിത്സ ആവശ്യമുള്ള ശരാശരി 866രോഗികൾ ദിവസേന എത്താറുണ്ട്. അതിൽ 50 ശതമാനത്തെ മാത്രമാണ് ദിവസവും അഡ്മിറ്റ് ചെയ്യാനാകുന്നത്. എയിംസിൽ സ്ഥിതി ഇതായിരിക്കെ, പല സർക്കാർ സ്ഥാപനങ്ങളിലും കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണ്.

ഈ സാചര്യം ഉപയോഗപ്പെടുത്താനാണ് എയിംസിലെ പല രോഗികളെയും ഈ രണ്ട് സ്ഥപനങ്ങളിലേക്ക് വിന്യസിച്ചത്. എയിംസിൽ നിന്നുള്ള വിദഗ്ധരടക്കം ഈ ആശുപത്രിയികളിലെത്തി രോഗികളെ പരിശോധിക്കും.