സന്തോഷ് ട്രോഫി കർണാടകയ്ക്ക്
Sunday 05 March 2023 2:17 AM IST
റിയാദ് : 54 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം സ്വന്തമാക്കി കർണാടക. ഇന്നലെ സൗദിയിലെ റിയാദിൽ നടന്ന ഫൈനലിൽ മേഘാലയയെ 3-2ന് തോൽപ്പിച്ചാണ് കർണാടക ജേതാക്കളായത്. രണ്ടാം മിനിട്ടിൽ സുനിൽ കുമാർ,19-ാം മിനിട്ടിൽ ബികേ, 44-ാം മിനിട്ടിൽ റോബിൻ എന്നിവരാണ് കർണാടകയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. മേഘാലയയ്ക്ക് വേണ്ടി എട്ടാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ബ്രോലിംഗ്ടണും 60-ാംമിനിട്ടിൽ ഷീനുമാണ് സ്കോർ ചെയ്തത്. ലൂസേഴ്സ് ഫൈനലിൽ പഞ്ചാബിനെ 2-0ത്തിന് തോൽപ്പിച്ച് സർവീസസ് മൂന്നാം സ്ഥാനം നേടി.