ഫിർമിനോ ലിവർപൂൾ വിട്ടേക്കും

Sunday 05 March 2023 2:26 AM IST

ലണ്ടൻ : ഈ സീസൺ അവസാനത്തോ‌ടെ ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ലിവർപൂൾ വിട്ടേക്കും.എട്ടുവർഷമായി ലിവർപൂളിൽ തുടരുന്ന ഫിർമിനോ ക്ളബ് വിടാനുള്ള ആഗ്രഹം കോച്ച് യൂർഗൻ ക്ളോപ്പിനെ അറിയിച്ചതായാണ് വിവരം. പരിക്കിനെത്തുടർന്ന് 10 മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഫിർമിനോ തിരിച്ചെത്തിയിട്ട് അധികമായില്ല. ക്ളബുമായുള്ള താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്.